P V Padmanabhan

പി.വി. പത്മനാഭന്‍
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പിനടുത്തുള്ള കരിമ്പത്ത് ജനനം. വിദ്യാഭ്യാസം: കൊട്ടില ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം (പയ്യന്നൂര്‍ കോളേജ്) ബിരുദാനന്തരബിരുദം (കേരള സര്‍വ്വകലാശാല), സോഷ്യോളജിയിലും ബിരുദാനന്തരബിരുദം (മധുരൈ കാമരാജ് സര്‍വ്വകലാശാല), ബി.എഡ് (ഭുവനേശ്വറിലെ ഉത്കല്‍ സര്‍വ്വകലാശാല), സംസ്ഥാന സര്‍ക്കാരിന്‍റെ സെറ്റ്, സൈന്‍ ബോര്‍ഡ് ആര്‍ട്ടില്‍ ഡിപ്ലോമ. 2023 വെള്ളൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍നിന്നും സോഷ്യോളജി അധ്യാപകനായിരിക്കേ വിരമിച്ചു.
കൃതികള്‍: കേരളത്തിലെ പക്ഷിക്കൂടുകള്‍, പക്ഷിക്കൂട് - ഒരു പഠനം, റെഡ് ബുക്ക്, പക്ഷിക്കൂട് നൂതനപ്രവണതകള്‍, മാടായിപ്പാറയിലെ കാണാക്കാഴ്ചകള്‍, കാക്ക, ഓര്‍മ്മദിനങ്ങള്‍, ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു.
പുരസ്കാരങ്ങള്‍: ശാസ്ത്ര സാഹിത്യ അവാര്‍ഡ് , (ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പ്), ദേശീയ അധ്യാപക അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, നൂതന അദ്ധ്യാപക അവാര്‍ഡ്, തുളുനാട് അവാര്‍ഡ്.
Vettuvalappile Pakshinireekshanam-വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണം
വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണംപി.വി. പത്മനാഭന്‍പക്ഷിനിരീക്ഷണത്തിന്‍റെ ആവേശവും ഊര്‍ജ്ജവും അറിയാനുള്ള ഗ്രന്ഥമാണിത്. പക്ഷികളുടെ നിറവും ശബ്ദവും ആകൃതിയും സ്വഭാവവും ചേഷ്ടകളും കൂടുകെട്ടലിലെ കൗതുകവും പക്ഷിനിരീക്ഷണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പക്ഷികള്‍ കാണപ്പെടുന്ന സ്ഥലം, മരം, സമയം, അവയുടെ ഭക്ഷണം, കൂട്, കൂട് കെട്ടിയ സ്ഥലം, സ്ഥാനം, ഉയരം, കൂടുകെട്ടലിലും കു..